മര്‍കസ് റൂബി ജൂബിലി ലോഗോ പ്രകാശനം ചെയ്തു

Posted on: March 2, 2017 6:25 am | Last updated: March 1, 2017 at 11:26 pm
മര്‍കസ് ‘റൂബി ജൂബിലി’യുടെ ലോഗോ പ്രകാശന ചടങ്ങ് മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും വൈസ് പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖിയും ചേര്‍ന്ന് നിര്‍വഹിക്കുന്നു

കാരന്തൂര്‍: 2018 ജനുവരി 5, 6, 7 തീയതികളില്‍ നടക്കുന്ന മര്‍കസ് ‘റൂബി ജൂബിലി’യുടെ ലോഗോയുടെയും പ്രമേയത്തിന്റെയും പ്രകാശനം നടന്നു. Exploring Educational Eminence (പര്യവേക്ഷണം വൈജ്ഞാനിക മികവിന്) എന്ന പ്രമേയത്തില്‍ തയ്യാറാക്കിയ ലോഗോ, വൈജ്ഞാനിക, ഗവേഷണ രംഗത്ത് മര്‍കസ് മുന്നോട്ടു വെക്കുന്ന ധൈഷണിക വികാസത്തെയും ഇസ്‌ലാമിക നാഗരികതക്കും സംസ്‌കൃതിക്കും നല്‍കിയ സംഭാവനകളെയുമാണ് അര്‍ഥമാക്കുന്നത്. മര്‍കസ് ശരീഅത്ത് കോളജ് വിദ്യാര്‍ഥി മുഹമ്മദ് പി ടി രണ്ടത്താണിയാണ് ലോഗോ തയ്യാറാക്കിയത്.

വിദ്യാഭ്യാസം, ഗവേഷണം എന്നിവ വിവിധ നിറങ്ങളില്‍ അടയാളപ്പെടുത്തി, നാല്‍പതാം വാര്‍ഷികത്തെ അറബി അക്ഷര ക്രമത്തില്‍ സൂചിപ്പിക്കുന്ന ലോഗോയില്‍ മര്‍കസിന്റെ മാതൃലോഗോയും ഉല്ലേഖനം ചെയ്തിട്ടുണ്ട്.
ലോഗോ പ്രകാശന ചടങ്ങ്കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരും സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖിയും ചേര്‍ന്ന് നിര്‍വഹിച്ചു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് മുഹമ്മദ് തുറാബ്, സയ്യിദ് സ്വാലിഹ് തുറാബ് , സയ്യിദ് സ്വാലിഹ് ജിഫ്‌രി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്ല്യാപ്പള്ളി, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ജലീല്‍ സഖാഫി ചെറുശ്ശോല സംബന്ധിച്ചു.