കൊല്‍ക്കത്ത ബുറാബസാറില്‍ വന്‍ തീപിടിത്തം; ആളപായമില്ല

Posted on: February 28, 2017 8:49 am | Last updated: February 28, 2017 at 10:49 am

കൊല്‍ക്കത്ത: നഗരത്തിലെ തിരക്കേറിയ വ്യാപാര കേന്ദ്രമായ ബുറാബസാറില്‍ വന്‍ തീപിടിത്തം. തിങ്കളാഴ്ച രാത്രി ഒമ്പതരയോടെയാണ് തീപിടിത്തമുണ്ടായത്. അഗ്നിശമന സേനയുടെ 30 വാഹനങ്ങള്‍ ചേര്‍ന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.

സമീപത്ത് താമസിക്കുന്നവരെ മുഴുവന്‍ പെട്ടന്ന് ഒഴിപ്പിച്ചതാണ് വലിയ ദുരന്തം ഒഴിവാക്കിയത്. തീപിടിച്ച കെട്ടിടത്തിലേക്ക് എത്തുന്ന വഴി ചെറുതായത് രക്ഷാപ്രവര്‍ത്തകരെ ബുദ്ധിമുട്ടിലാക്കി. സമീപമുള്ള കെട്ടിടങ്ങളുടെ മുകളില്‍ കയറിയാണ് തീയണച്ചത്. ഗോഡൗണുകളും വീടുകളും ഓഫീസുകളും മറ്റു കടകളും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ തീയണക്കാനുള്ള ഉപകരണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്ന് കൊല്‍ക്കത്ത മേയര്‍ സോവന്‍ ചാറ്റര്‍ജി പറഞ്ഞു.