മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്

Posted on: February 27, 2017 3:17 pm | Last updated: February 28, 2017 at 9:04 am

ന്യൂഡല്‍ഹി: സംഘപരിവാറുമായി ചേര്‍ന്ന് മോദി സര്‍ക്കാര്‍ ജനാധിപത്യത്തെ ആക്രമിക്കുകയാണെന്ന് കോണ്‍ഗ്രസ്. ഡല്‍ഹി രാംജാസ് കോളേജിലുണ്ടായ സംഭവം ഇതിന്റെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് നേതാവ് മനീഷ് തിരവാരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രാംജാസ് കോളേജിലെ സംഭവം ഒറ്റപ്പെട്ടതല്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് മുതല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികമായ അവകാശങ്ങളെ വെല്ലുവിളിക്കുന്ന തരത്തിലുള്ള അക്രമങ്ങളാണ് രാജ്യത്തിന്റെ പല ഭാഗത്തും ഉണ്ടാകുന്നത്. ജനാധിപത്യത്തിനെതിരെ സര്‍ക്കാര്‍ പിന്തുണയോടെ സംഘപരിവാര്‍ നടത്തുന്ന ഇത്തരം ആക്രമണങ്ങളെ ചെറുക്കാന്‍ എല്ലാ പുരോഗമന പ്രസ്ഥാനങ്ങളും ഒരുമിച്ച് രംഗത്ത് വരേണ്ട സമയമാണിതെന്നും മനീഷ് തിവാരി പറഞ്ഞു.