Connect with us

National

ബലാത്സംഗം ചെയ്യുമെന്ന് എബിവിപിക്കാര്‍ ഭീഷണിപ്പെടുത്തി; കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ബലാത്സംഗം ചെയ്യുമെന്ന് എബിവിപിക്കാര്‍ ഭീഷണിപ്പെടുത്തിയെന്ന് കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍. എബിവിപിക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്പയിന് തുടക്കമിട്ട ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയായ ഗുര്‍മെഹര്‍ കൗറിനാണ് ഭീഷണി. എബിവിപിക്കെതിരെ പോരാടാന്‍ ആഹ്വാനം ചെയ്ത് സ്റ്റുഡന്‍സ് എഗൈന്‍സ്റ്റ് എബിവിപി എന്ന ഹാഷ്ടാഗില്‍ ഗുല്‍മേഹര്‍ ഓണ്‍ലൈന്‍ ക്യാമ്പയിന്‍ നടത്തിയിരുന്നു.

സമൂഹമാധ്യമങ്ങളിലൂടെ അടക്കം നിരവധി ഭീഷണികളാണ് വന്നുകൊണ്ടിരിക്കുന്നത്. പ്രൊഫൈല്‍ ചിത്രം ഉടന്‍ മാറ്റിയില്ലെങ്കില്‍ തന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും അവര്‍ പറയുന്നു. തന്നെ അവര്‍ ദേശവിരുദ്ധയെന്നാണ് വിളിച്ചുകൊണ്ടിരിക്കുന്നതെന്നും ഗുല്‍മേഹര്‍ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.