Connect with us

Ongoing News

വിജിലന്‍സിനെതിരായ പരാമര്‍ശം: ആക്ടിംഗ് ചീഫ് ജസ്റ്റിസിനെ സമീപിക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: വിജിലന്‍സിനെതിരായ ഹൈക്കോടതി പരാമര്‍ശത്തില്‍ വ്യക്തത വരുത്താന്‍ ആക്ടിംഗ് ചീഫ് ജസ്റ്റിസിനെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന ഹൈക്കോടതി പരാമര്‍ശത്തെ സര്‍ക്കാര്‍ ഗൗരവമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വിജിലന്‍സ് പരാതി അന്വേഷിച്ചില്ലെങ്കില്‍ പരാതിക്കാന്‍ കോടതിയില്‍ പോയി ഉത്തരവ് വാങ്ങുന്ന സ്ഥിതിയുണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വരള്‍ച്ചാപ്രതിരോധത്തിന് നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുടിവെള്ള ക്ഷാമമുള്ള സ്ഥലങ്ങളില്‍ കിയോസ്‌കുകള്‍ സ്ഥാപിക്കും. വരള്‍ച്ച രൂക്ഷമായ ഇടങ്ങളില്‍ ടാങ്കറുകളില്‍ വെള്ളമെത്തിക്കും. കളക്ടര്‍മാര്‍ക്കായിരിക്കും ഇതിന്റെ ചുമതല. വിതരണത്തിന്റെ ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റേഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍വകക്ഷി സംഘം കേന്ദ്രത്തെ കാണും. പരിസ്ഥിതിലോല പ്രദേശങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പ് വരുത്തും. കെഎഎസ് നടപ്പാക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ല. സമരം തുടര്‍ന്നാല്‍ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കും.

സിപിഐക്ക് സര്‍ക്കാറിനെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം ഭരണം ഫലപ്രദമല്ലെന്ന് തനിക്ക് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.

Latest