Connect with us

National

ഛത്തീസ്ഗഡില്‍ ഏഴു നക്‌സലുകള്‍ കൊല്ലപ്പെട്ടു

Published

|

Last Updated

റായിപുര്‍: ഛത്തീസ്ഗഡിലെ നാരായണ്‍പുരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു നക്‌സലുകള്‍ കൊല്ലപ്പെട്ടു. നാരായണ്‍പുര്‍ ജില്ലയിലെ പുഷ്പല്‍ ഗ്രാമത്തിലായിരുന്നു സംഭവം.

ദന്തേവാഡ ജില്ലയുടെ സമീപം വനത്തില്‍ ജില്ലാ റിസേര്‍വ് പോലീസും മാവോയിസ്റ്റ് വിരുദ്ധ സേനയും നടത്തിയ റെയ്ഡിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഇവരുടെ മൃതദേഹത്തിനു സമീപത്തുനിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തു.

Latest