നരേന്ദ്രമോദി പോകുന്നിടത്തെല്ലാം പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കുന്നു: രാഹുല്‍ഹാന്ധി

Posted on: February 17, 2017 7:57 pm | Last updated: February 18, 2017 at 10:23 am
SHARE

റായ്ബറേലി(ഉത്തര്‍പ്രദേശ്): താന്‍ ഉത്തര്‍പ്രദേശിന്റെ ദത്ത് പുത്രനാണെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനത്തെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രംഗത്ത്. മാതാവ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ഇരുവരും.

നരേന്ദ്രമോദി പോകുന്നിടത്തെല്ലാം തുടര്‍ച്ചയായി വാഗ്ദാനം നല്‍കുന്നു. എന്നാല്‍ ഇവയെല്ലാം പൊള്ളയായ വാഗ്ദാനങ്ങളാണ്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് വാരണാസിയിലേക്ക് പോയപ്പോല്‍ പറഞ്ഞത് ഗംഗ തന്റെ അമ്മയാണെന്നും വാരമാസിയുടെ മകനാണ് താനെന്നുമാണ്. അദ്ദേഹം വാരണാസിയെ മാറ്റിമറിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നിട്ടെന്തുണ്ടായെന്ന് രാഹുല്‍ ചോദിച്ചു.

ഉത്തര്‍പ്രദേശില്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ കടം എഴുതി തള്ളുമെന്നാണ്. താങ്കളാണ് ഇന്ത്യന്‍ പ്രധാനമന്ത്രി മനസ്സുണ്ടെങ്കില്‍ പപതിനഞ്ച് മിനുറ്റ് കൊണ്ട് വേണമെങ്കില്‍ എഴുതിതള്ളാമെന്നും രാഹുല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശിനു സ്വന്തം മക്കളുള്ളപ്പോള്‍ എന്തിനാണ് പുറത്ത് നിന്നുള്ള മക്കളെന്ന പ്രിയങ്ക മോദിയെ കളിയാക്കി. രാഹുലിനെയും അഖിലേഷിനെ പോലെയും ഉത്തര്‍പ്രദേശിന്റെ മനസ്സ് പിടിച്ചെടുത്ത യുവരക്തം നിങ്ങള്‍ക്കുണ്ടോ എന്ന് പ്രിയങ്ക നരേന്ദ്രമോദിയോട് ചോദിച്ചു.