Connect with us

Malappuram

പല സംസ്ഥാനങ്ങളിലും ക്വാട്ടയേക്കാള്‍ കുറഞ്ഞ അപേക്ഷ; കേരളത്തിന് കൂടുതല്‍ സീറ്റ് ലഭിച്ചേക്കും

Published

|

Last Updated

കൊണ്ടോട്ടി: വിവിധ സംസ്ഥാനങ്ങളില്‍ ഹജ്ജിന് അപേക്ഷിച്ചവര്‍ ക്വാട്ടയെക്കാള്‍ കുറവായതിനാല്‍ ഒഴിവ് വരുന്ന സീറ്റുകള്‍ വിഹിതം വെക്കുമ്പോള്‍ കേരളത്തിന് ക്വാട്ടയെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ലഭിക്കും. ഇതു പ്രകാരം നാലാം വര്‍ഷക്കാരില്‍ നിന്ന് കൂടുതല്‍ പേര്‍ക്ക് ഹജ്ജിന് അവസരം ലഭിക്കും.

അസം സംസ്ഥാനത്തിന് ക്വാട്ട 7,000 ഉണ്ടെങ്കിലും കാറ്റഗറി എ വിഭാഗത്തിലായി 45 പേരും ജനറല്‍ വിഭാഗത്തില്‍ 5,000 അപേക്ഷകരുമുള്‍പ്പടെ 5,045 അപേക്ഷകര്‍ മാത്രമാണുള്ളത്. ഇവിടെ ബാക്കി വരുന്ന 1,955 സീറ്റുകള്‍ വിഹിതം വെക്കുമ്പോള്‍ കേരളത്തിന് അധികമായി സീറ്റുകള്‍ ലഭിക്കും.
കേരളം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ ഗുജറാത്തില്‍ നിന്നാണ്. 57,138 അപേക്ഷകള്‍. ഇവിടെ 70 വയസു പൂര്‍ത്തിയായ വിഭാഗത്തില്‍ 934 ഉം അഞ്ചാം വര്‍ഷക്കാരായി 9,700 അപേക്ഷകര്‍ മാത്രമാണുള്ളത്. 56,066 അപേക്ഷകരുള്ള മഹാരാഷ്ട്രയില്‍ 27,66 പേര്‍ കാററഗറി എ വിഭാഗത്തില്‍ പെട്ടവരും 2,158 പേര്‍ നാലാം വര്‍ഷ വിഭാഗത്തില്‍ പെട്ടവരുമാണ്. ഉത്തര്‍ പ്രദേശില്‍ മൊത്തം അപേക്ഷകരില്‍ പകുതിയിലധികം പേര്‍ക്കും ഹജ്ജിന് അവസരം ലഭിക്കും. 26,000 ക്വാട്ടയുള്ള ഇവിടെ കാറ്റഗറി എ വിഭാഗത്തില്‍ 3,500 ഉം നാലാം വര്‍ഷക്കാരായി 900 അപേക്ഷകരും മാത്രമാണുള്ളത്. ഇവിടെ മൊത്തം 51,000 അപേക്ഷകരേയുള്ളൂ. കേരളത്തില്‍ നിന്ന് ഈ വര്‍ഷം 12,000 പേര്‍ക്കെങ്കിലും ഹജ്ജിന് അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

Latest