എന്‍ ഡി എഫ് പ്രവര്‍ത്തകന്റെ കൊല: മൂന്ന് പേര്‍ക്ക് ജീവപര്യന്തം

Posted on: February 9, 2017 11:24 pm | Last updated: February 9, 2017 at 11:24 pm
SHARE

മാവേലിക്കര: എന്‍ ഡി എഫ് പ്രവര്‍ത്തകനായിരുന്ന താമരക്കുളം പേരൂര്‍ കാരാഴ്മ ബൈജു ഭവനത്തില്‍ ബൈജുവിനെ (22) കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ക്ക് ജീവപര്യന്തം. നൂറനാട് റിയാസ് ഭവനത്തില്‍ റിയാസ് (30), ചുനക്കര കരിമുളക്കല്‍ ചരുവയ്യത്ത് ബിജിത്ത് (26), ചുനക്കര തെക്ക് പള്ളിക്ക് സമീപം ശെഫീക്ക് (26) എന്നിവര്‍ക്കാണ് ജീവപര്യന്തം കഠിന തടവും 25,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി (3) ജഡ്ജി ജി അനില്‍കുമാര്‍ ഉത്തരവായത്.

2010 ഫെബ്രുവരി ഒമ്പതിന് ബൈജുവും പ്രതികളും ചാരുംമൂട് ചന്തക്കു സമീപം വച്ച് വാക്കു തര്‍ക്കമുണ്ടായി. അന്നു രാത്രി ബൈജുവിനെ പ്രതികള്‍ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊലപ്പെടുത്തിയതായാണ് കേസ്.