മന്‍മോഹനെ വിമര്‍ശിച്ചതിലൂടെ മോദി സ്വയം ചെറുതായെന്ന് രാഹുല്‍

Posted on: February 9, 2017 12:45 pm | Last updated: February 9, 2017 at 2:31 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മഴക്കോട്ട് പരിഹാസത്തിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ പരാമര്‍ശം നാണംകെട്ടതും ദു:ഖകരവുമാണെന്ന് രാഹുല്‍ വിമര്‍ശിച്ചു. മുതിര്‍ന്ന മുന്‍ഗാമിയെ പരിഹസിച്ചതിലൂടെ പ്രധാനമന്ത്രി സ്വയം ചെറുതാകുകയാണെന്നും മോദി പാര്‍ലമെന്റിന്റെയും രാജ്യത്തിന്റെയും അന്തസ് മുറിപ്പെടുത്തിയിരിക്കുകയാണെന്നും രാഹുല്‍ തുറന്നടിച്ചു.

കഴിഞ്ഞ 35 വര്‍ഷത്തോളം മന്‍മോഹന്‍ സിംഗിനു രാജ്യത്തെ സാമ്പത്തിക നയങ്ങളില്‍ കാര്യമായ സ്വാധീനമുണ്ടായിരുന്നു. എന്നാല്‍, ഏറ്റവും അഴിമതിക്കറ പുരണ്ട സര്‍ക്കാറിന്റെ പ്രധാനമന്ത്രിയായിരിക്കേ മന്‍മോഹന്‍ സിംഗിനു നേര്‍ക്ക് അഴിമതി ആരോപണങ്ങള്‍ ഒന്നും തന്നെയുണ്ടായില്ല. കുളിമുറിയില്‍ മഴക്കോട്ടിട്ട് കുളിക്കുന്ന കല മന്‍മോഹന്‍ സിംഗില്‍നിന്നു പഠിക്കേണ്ടതാണെന്നാണു മോദി പരിഹസിച്ചത്. മോദിയുടെ പരിഹാസത്തോടു പ്രതികരിക്കാനില്ലെന്നാണ് മന്‍മോഹന്‍ സിംഗ് സഭയ്ക്കു പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു.