Connect with us

International

ഇത് തീക്കളി; ഇറാനെ വിരട്ടി ട്രംപ്‌

Published

|

Last Updated

വാഷിംഗ്ടണ്‍/ടെഹ്‌റാന്‍: പ്രതീക്ഷയും പ്രവചനവും തെറ്റിയില്ല. ട്രംപിന്റെ വരവോടെ ഇറാനുമായുള്ള അമേരിക്കന്‍ ബന്ധത്തില്‍ വിള്ളല്‍ തുടങ്ങി. ആണവകരാറിലുടെ ഇറാനുമായുള്ള വൈരം അവസാനിപ്പിച്ച ബരാക് ഒബാമയുടെ ഭരണ രീതിക്ക് വിരുദ്ധമായാണ് ട്രംപ് ഭരണകൂടം നിലപാട് സ്വീകരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തില്‍ തന്നെ കടുത്ത ഇറാന്‍വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്ന ട്രംപ് അധികാരത്തിലേറിയ ശേഷം കൊണ്ടുവന്ന മുസ്‌ലിം നിരോധനത്തില്‍ ഇറാനില്‍ നിന്നുള്ള പൗരന്മാരെയും ഉള്‍പ്പെടുത്തിയിരുന്നു.

ദേശീയ സുരക്ഷയുടെ ഭാഗമായി ഇറാന്‍ നടത്തിയ മിസൈല്‍ പരീക്ഷണത്തെ സൂചിപ്പിച്ച് ഇത് തീക്കളിയെന്ന പ്രകോപനപരമായ പരിഹാസവുമായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ഇറാന്റെ പരീക്ഷണം മുന്‍നിര്‍ത്തി അന്താരാഷ്ട്ര ഉപരോധമടക്കമുള്ള നീക്കങ്ങള്‍ക്ക് ട്രംപ് ശ്രമിക്കുകയാണ്. മിസൈല്‍ പരീക്ഷണത്തിലൂടെ തീ കൊണ്ട് കളിക്കുകയാണെന്നും തന്റെ മുന്‍ഗാമിയായ ഒബാമക്കുണ്ടായ ദയ തനിക്ക് ഇറാനോട് ഉണ്ടാകില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ട്രംപിന്റെ പ്രകോപനത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ള്വരീഫ് രംഗത്തെത്തി. ജനങ്ങളുടെ സുരക്ഷക്ക് വേണ്ടിയാണ് തങ്ങള്‍ പരീക്ഷണം നടത്തിയെന്ന് അദ്ദഹം വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest