പാര്‍ട്ടിയില്‍ ശശികലയുടെ അഴിച്ചുപണി

Posted on: February 4, 2017 8:04 am | Last updated: February 4, 2017 at 12:08 am

ചെന്നൈ: ജയലളിതയുടെ മരണശേഷം എ ഐ എ ഡി എം കെ ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത വി കെ ശശികല പാര്‍ട്ടിയില്‍ തന്റെ സ്വാധീനം ശക്തമാക്കുന്നതിന്റെ ഭാഗമായി ഭാരവാഹി നിരയില്‍ വന്‍ അഴിച്ചു പണി നടത്തി. മുന്‍ മന്ത്രിമാരായ കെ എ സെങ്കോട്ടിയനെയും എസ് ഗോകുല ഇന്ദിരയെയും ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ മുന്‍ മേയര്‍ സെയ്ദായി എസ് ദുരൈസ്വാമിയെയും ഓര്‍ഗനൈസിംഗ് സെക്രട്ടറിമാരാക്കി എന്നതാണ് പ്രധാന സവിശേഷത. ഫിഷറീസ് മന്ത്രി ഡി ജയകുമാര്‍, മുന്‍ മന്ത്രിമാരായ കെ എ ജയബാല്‍, നെയ്‌നാര്‍ നാഗേന്ദ്രന്‍, വെയ്‌ഗെയ്‌ശെല്‍വന്‍, എന്‍ ആര്‍ ശിവപതി തുടങ്ങിയവര്‍ക്കും പാര്‍ട്ടിയുടെ വിവിധ ഘടങ്ങളുടെ നേതൃസ്ഥാനം നല്‍കിയിട്ടുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകരുമായും നേതാക്കളുമായും നിരവധി കൂടിക്കാഴ്ചകള്‍ നടത്തിയ ശേഷമാണ് ശശികല പുതിയ ഭാരവാഹി പട്ടിക തയ്യാറാക്കിയതെന്നാണ് അവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.