Connect with us

National

മൂന്ന് ലക്ഷം രൂപക്ക് മുകളില്‍ കറന്‍സി ഇടപാടുകള്‍ പാടില്ല

Published

|

Last Updated

A

ന്യൂഡല്‍ഹി: നോട്ട് ഇടപാടുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി മോദി സര്‍ക്കാരിന്റെ നാലാം ബജറ്റ്. മൂന്ന് ലക്ഷം രൂപക്ക് മുകളില്‍ കറന്‍സി ഇടപാടുകള്‍ പാടില്ല. ഇതിനായി നിയമഭേദഗതി കൊണ്ടുവരുമെന്ന് ബജറ്റ് പ്രഖ്യാപനത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. പണരഹിത സമ്പദ് വ്യവസ്ഥയ്ക്ക് പ്രോല്‍സാഹനം നല്‍കാനാണ് പണമിടപാടുകള്‍ക്ക് മേലുള്ള വിലക്ക്. പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ കറന്‍സി നിയന്ത്രണം പ്രാബല്യത്തില്‍ വരും.

കറന്‍സി ഇടപാടുകള്‍ക്ക് കര്‍ശനമായ പരിധിവെയ്ക്കുന്നതോടെ കൂടുതല്‍ ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാവുകയെന്നതിന് പുറമേ രേഖാമൂലമുള്ള ഇടപാടുകളും വര്‍ധിക്കുമെന്നതാണ് സര്‍ക്കാര്‍ കാണുന്ന മെച്ചം. മൂന്ന് ലക്ഷത്തിന് മുകളിലുള്ള ഇടപാടുകള്‍ ചെക്കുകള്‍ മുഖാന്തരമോ ബാങ്ക് അക്കൗണ്ടുകള്‍ വഴിയോ ഡിജിറ്റല്‍ ഇടപാടുകള്‍ വഴിയോ കൃത്യമായി രേഖപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.