സഹതാരം മരുന്നടിച്ചു; ബോള്‍ട്ടിന് ഒളിമ്പിക്‌സ് റിലേ സ്വര്‍ണം നഷ്ടമായി

Posted on: January 25, 2017 8:23 pm | Last updated: January 28, 2017 at 1:18 pm

ജമൈക്ക: സഹതാരം ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടതോടെ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന് ഒളിമ്പിക്‌സ് സ്വര്‍ണം നഷ്ടമായി. 2008 ലെ ബീജിംഗ് ഒളിമ്പിക്‌സിലെ റിലേ സ്വര്‍ണമാണ് നഷ്ടമായത്. ബോള്‍ട്ടിന്റെ സഹതാരമായിരുന്ന നെസ്റ്റ കാര്‍ട്ടറാണ് ഉത്തേജക പരിശോധനയില്‍ പിടിക്കപ്പെട്ടത്. ഇതോടെ ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന ചരിത്ര നേട്ടം ബോള്‍ട്ടിന് നഷ്ടമായി.