Connect with us

Gulf

ഐ ഫോണ്‍ 6 എസില്‍ സാങ്കേതികത്തകരാര്‍; പിന്‍വലിക്കുന്നതായി മന്ത്രാലയം

Published

|

Last Updated

ദോഹ: ഐ ഫോണ്‍ 6 എസ് സീരീസ് ഹാന്‍ഡ് സെറ്റുകളല്‍ സാങ്കേതികത്തകരാര്‍ സ്ഥിരീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് തിരിച്ചു വിളിച്ചതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയം ട്വിറ്ററിലാണ് ഫോണ്‍ തിരിച്ചു വിളിക്കുന്നതായി പ്രഖ്യാപിച്ചത്. ഫോണ്‍ വാങ്ങിയവര്‍ക്ക് തികച്ചും സൗജന്യമായി ബാറ്ററി മാറ്റി നല്‍കും.
തനിയെ ഷൗട്ട് ഡൗണ്‍ ചെയ്യപ്പെടുന്ന പ്രശ്‌നമാണ് ഫോണില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടുതല്‍ ഫോണുകളില്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് മന്ത്രാലയം നടപടി. അതേസമയം, 2015 സെപ്തംബറിനും ഒക്‌ടോബറിനുമിടയില്‍ നിര്‍മിച്ച ഏതാനും ഫോണുകളില്‍ മാത്രമേ പ്രശ്‌നം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ എന്നാണ് ഐ ഫോണ്‍ നിര്‍മാതാക്കളായ ആപ്പിള്‍ കമ്പനിയുടെ വിശദീകരണം. വളരെ കുറച്ചു മാത്രം ഐ ഫോണ്‍ 6 എസ് ഫോണുകളിലേ ഈ അപ്രതീതമായി ഷട്ട് ഡൗണ്‍ ചെയ്യപ്പെടുന്ന തകരാര്‍ കണ്ടെത്തിയിട്ടുള്ളൂ എന്നും ഇത് ഒരു സുരക്ഷാ പ്രശ്‌നമല്ലെന്നും പരിമിതമായ സീരിസില്‍ പുറത്തിറങ്ങിയ ഡിവൈസുകളെ മാത്രം ബാധിച്ചിട്ടുള്ള പ്രശ്‌നമാണെന്നും കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.
ഈ പ്രശ്‌നം അനുഭവപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ സീരിയല്‍ നമ്പര്‍ പരിശോധിച്ച് മാറ്റി വാങ്ങുന്നതിനുള്ള യോഗ്യത പരിശോധിക്കാം. യോഗ്യതയുണ്ടെങ്കില്‍ തികച്ചും സൗജന്യമായി ബാറ്ററി മാറ്റി നല്‍കുമെന്നും കമ്പനി അറിയിച്ചു. ഐ ഫോണ്‍ 6 എസ് ഉമടകള്‍ക്ക് http://apple.co/2gzGwE0 എന്ന ലിങ്കില്‍ പോയി ഫോണുകളുടെ ബാറ്ററി മാറ്റി ലഭിക്കുന്നതിന് യോഗ്യതയുള്ള സീരീസില്‍ ഉള്‍പ്പെട്ടതാണോ എന്നറിയാന്‍ പറ്റും.
ഫോണിന്റെ സെറ്റിംഗ്‌സ്, ജനറല്‍, എബൗട്ട് മെനുവില്‍ പോയി ഫോണിന്റെ സീരിയല്‍ നമ്പര്‍ കണ്ടെത്താം. ഈ സീരിയല്‍ നമ്പര്‍ തിരിച്ചു വിളിക്കപ്പെട്ട വിഭാഗത്തില്‍ പെട്ടതാണെങ്കില്‍ അലി ബിന്‍ അലി ടെക്‌നോളജി സൊലൂഷനിലോ അംഗീകൃത ആപ്പിള്‍ സര്‍വീസ് സെന്ററുകളിലോ പോയി ബാറ്ററി മാറ്റാം.

Latest