മധുരൈയില്‍ ഫെബ്രുവരി അഞ്ചിന് ജെല്ലിക്കെട്ട്

Posted on: January 25, 2017 7:47 am | Last updated: January 24, 2017 at 11:48 pm
SHARE

മധുരൈ: അഞ്ഞൂറ് കാളകളെ ഉള്‍പ്പെടുത്തി ഫെബ്രുവരി അഞ്ചിന് മധുരൈ ജില്ലയിലെ അവണിയാപുരത്ത് ജെല്ലിക്കെട്ട് നടത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

300 കായികാഭ്യാസികളും ജെല്ലിക്കെട്ടില്‍ പങ്കെടുക്കും. അഞ്ചിന് രാവിലെ എട്ട് മുതല്‍ മൂന്ന് വരെയാകും കായിക വിനോദം നടക്കുക. അലങ്കനല്ലൂര്‍, പലമേട് എന്നിവിടങ്ങളില്‍ ഫെബ്രുവരി ഒന്ന്, രണ്ട് തീയതികളില്‍ ജെല്ലിക്കെട്ട് നടത്തുമെന്ന് പ്രാദേശിക സംഘാടകര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.