അറബ് ലോകം ട്രംപില്‍ നിന്ന് പ്രതീക്ഷിക്കുന്നത്

Posted on: January 24, 2017 9:18 pm | Last updated: January 24, 2017 at 9:18 pm

പെട്ടെന്ന് കത്തിയാളാവുന്ന പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഭ്രാന്തന്‍ സമീപനങ്ങളെയും പരുക്കന്‍ ട്വീറ്റുകളെയും സംശാസ്പദമായി നോക്കിക്കാണുന്നുവെങ്കിലും ഇറാനെതിരായ ഒരു പ്രാപ്പിടിയന്‍, വൈറ്റ് ഹൗസിലേറിയതിന്റെ മൗന സന്തോഷത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.
ട്രംപന്‍ രീതികളെ ഊട്ടി ഉറപ്പിക്കും വിധം അരങ്ങേറിയ അദ്ദേഹത്തിന്റെ സ്ഥാനാരോഹണ ഭാഷണം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളും ഭീതിയോടെ കേട്ടപ്പോള്‍ ഗള്‍ഫ് അറബ് വൃത്തങ്ങള്‍ ശുഭാപ്തിയോടെയാണ് അതിനെ വീക്ഷിച്ചത്. ഊര്‍ജ്ജസുരക്ഷാ താല്പര്യങ്ങളെ ചുറ്റിപ്പറ്റി മേഖലയില്‍ തന്ത്രപ്രധാനമായ പങ്കാളി എന്ന നിലയില്‍ വാഷിംഗ്ടണിനെ താങ്ങി നിര്‍ത്തുന്ന ഒരു ഉഗ്രന്‍ പ്രസിഡന്റിനെയാണ് അവര്‍ ട്രംപില്‍ കാണുന്നത്.
നിലവില്‍ സിറിയയിലും യമനിലും ലെബനാനിലും ബഹ്‌റൈനിലെ ശീഈ മുസ്‌ളിങ്ങള്‍ക്കിടയിലും മാത്രമല്ല സഊദിയിലെ എണ്ണ സ്രോതസ്സായ കിഴക്കന്‍ പ്രവിശ്യയിലും സമാന്തര സൈനിക സഖ്യങ്ങളുടെ പിന്തുണയോടെയുള്ള ഇറാനിയന്‍ തരംഗം ഗള്‍ഫ് ലോകം കണ്ണില്‍ കാണുന്നുണ്ട്‌

ഇവിടെ പുതിയ ഒരു വാചാടോപത്തെ മനപ്പൂര്‍വം കണ്ടില്ലെന്ന് നടിക്കുന്നു, ഭറാഡിക്കല്‍ ഇസ്ലാമിക തീവ്രവാദത്തിനെതിരായ സംസ്‌കൃതലോകഭത്തിന്റെ ഏകീകരണം എന്ന ട്രമ്പിന്റെ ഉദ്ഘാടന ഘോഷണത്തിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ തീവ്രവാദത്തിനെതിരായ ‘കുരിശുയുദ്ധഭത്തിന്റെ ധ്വനിയുണ്ടെന്ന് വിമര്‍ശകര്‍ പറയുന്നത്. മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം
തീവ്രവാദം എന്ന വാക്ക് മധ്യകാല ക്രിസ്ത്യാനികള്‍ ഇസ്ലാമിനെതിരെ നടത്തിയ കാടന്‍ പ്രചാരണവേലയെ ഓര്‍മയിലേക്ക് ക്ഷണിച്ചുവരുത്തും വിധം വീണ്ടും പ്രയോഗിക്കപ്പെടുന്നുവെന്നതാണ് സംശയകരമായിട്ടുള്ളത്.

ബറാക് ഒബാമയുടെ പടിയിറക്കം പ്രത്യേകിച്ച് സഊദി അറേബ്യക്ക് ആശ്വാസമായതായി അനുഭവപ്പെടുന്നു. കാരണം
2015
ല്‍ ഇറാന്‍ ന്യൂക്ലിയര്‍ പദ്ധതിയടക്കം വാഷിംഗ്ടണും റിയാദും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് അത്ര പ്രാധാന്യം അദ്ദേഹം കൊടുത്തില്ല എന്നത് തന്നെ. പശ്ചിമേഷ്യയിലെ സുരക്ഷിതത്വ സംതുലിതാവസ്ഥയുടെ നെടും തൂണാണ് ഈ ബന്ധം. പക്ഷെ ഒബാമ മധ്യ പൂര്‍വ്വേഷ്യന്‍ പ്രശ്‌നങ്ങളില്‍ നിന്ന് പിന്‍വലിഞ്ഞതോടെ റിയാദ് ഇത് പ്രശ്‌നവല്‍കരിച്ചിരുന്നു. 2011
ലെ അറബ് വിപ്ലവം മുതല്‍ ഇറാനു നേരെയുള്ള അമേരിക്കന്‍ ചായ്‌വ് സഊദി തിരിച്ചറിഞ്ഞിട്ടും ഉണ്ട്.

സിറിയ ഇന്നും തലവേദനയായി തുടരുന്നത്‌ പ്രസിഡന്റ് ബഷാര്‍ അല്‍ അസദിനെതിരെ റിബലുകളെ സഹായിക്കാനുള്ള ഗള്‍ഫ് അറബ് രാജ്യങ്ങളുടെ തിടുക്കത്തെ എതിര്‍ത്ത ഒബാമയുടെ നീക്കമാണെന്ന് അറബ് ലോകം കരുതുന്നു. ബഷാര്‍ റഷ്യയുടെ പിന്‍മാറ്റത്തെ അനുകൂലിച്ചും ഇറാനോട് നന്ദി പറഞ്ഞും രംഗത്തെത്തിയത് അതിന്റെ ഭാഗമാണ്.

അവബോധമാണ് പ്രധാനം; ഇറാനോ മറ്റാരോ ആവട്ടെ അവരുടെ മുമ്പില്‍ മുട്ട് കുത്തുന്നവരെപ്പോലെ ട്രമ്പ് വളയില്ല സഊദി രാഷ്ടീയ നിരീക്ഷണ വാക്താവ് അബ്ദു റഹ്മാന്‍ അല്‍ റാഷിദ് പറയുന്നു. ട്രമ്പ് പറയുന്നത് പോലെ ചെയ്യുകയാണെങ്കില്‍ നമുക്ക് ഈ മേഖലയില്‍

മുഴു ശക്തിയുമെടുത്ത് ഇടപെട്ട മറ്റൊരു റൊണാള്‍ഡ് റീഗനെ കാണാം എന്നാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ എട്ട് വര്‍ഷം നിര്‍ഭാഗ്യവശാല്‍ യു എസ്സിന് നഷ്ടപ്പെട്ടത് ആ ഊറ്റമാണ്.
പ്രശംസയായാലും വിമര്‍ശമായാലും ട്വിറ്ററിലെ കടിഞ്ഞാണില്ലാത്ത തന്റെ പരുക്കന്‍ ഇടപെടലാണ് പലരെയും ആധിയിലാക്കുന്നത്. ഈ സ്വഭാവം കൊണ്ട് കൊണ്ട് മിഡില്‍ ഈസ്റ്റില്‍ ഒരിക്കലും മഞ്ഞുരുക്കാന്‍ അദ്ദേഹത്തിനാവില്ലെന്നും നിരീക്ഷിക്കുന്നവരുണ്ട്.
ട്രമ്പിന്റെ സോഷ്യല്‍ മീഡിയ ഉപയോഗം ഒരു പ്രശ്‌നമായിക്കഴിഞ്ഞു, ഇനി അദ്ദേഹത്തിന് ഒരു മാറ്റം പ്രതീക്ഷിക്കുന്നില്ലതാനും.
ചുരുക്കത്തില്‍ ഇതില്‍ നിന്ന് വായിക്കാവുന്നത്, ലോകത്ത് എന്തെങ്കിലും അനിഷ്ടങ്ങള്‍ സംഭവിച്ചാല്‍ സൂക്ഷിച്ചും ബോധപൂര്‍വവും ആയിരിക്കണം പ്രതികരണങ്ങള്‍,

പക്ഷെ ട്രംപിന്റേത് വൈകാരിക പ്രകടനമായിരിക്കുമെന്നത് ഉറപ്പ്. അതാണ് ട്രംപ്. അതല്ലെങ്കില്‍ ട്രംപാകുന്നുമില്ല.

അമേരിക്കയെ വീണ്ടും ‘മഹത്തര’മാക്കുന്നതില്‍ ചില നിരീക്ഷകര്‍ ട്രംപിലും റീഗനിലും ചില രാഷ്ട്രീയ സാമ്യങ്ങള്‍ ദര്‍ശിക്കുന്നുണ്ട്. റീഗന്‍ സൈനിക നീക്കങ്ങളുടെ ഉപാസകനായിരുന്നു. ഇറാനെയും ലിബിയയേയും ലബ്‌നാനെയും
ഉള്‍പ്പെടുത്തി പ്രശ്‌ന സങ്കീര്‍ണതകള്‍ വ്യാപിപ്പിക്കുന്നതില്‍ 1981-89
ഭരണ കാലഘട്ടം അദ്ദേഹം അടയാളപ്പെടുത്തുകയും ചെയ്തു.
ട്രംപിന്റെ ഭീഷണിയെ പുച്ഛിച്ച് തള്ളി ഇറാന്‍ ന്യൂക്‌ളിയര്‍ നീക്കങ്ങളുമായി പോകുന്നതിനെ അദ്ദേഹം പരാജയപ്പെടുത്തണമെന്ന് ചില ഗള്‍ഫ് പ്രദേശങ്ങളെങ്കിലും ആഗ്രഹിക്കുന്നു. ട്രമ്പ് ഇറാനുമേല്‍ നിലപാട്

കൂടുതല്‍ കടുപ്പിക്കാനാണ് സാധ്യത, അത് ഗള്‍ഫ് മേഖലയെ സംബന്ധിച്ച് നിര്‍ണ്ണയകവുമാവും.

ട്രംപിന്റെ ഉദ്ഘാടന പ്രസംഗത്തിന്റെ അടുത്ത നിമിഷങ്ങളില്‍ വൈറ്റ് ഹൗസ് വെബ് സൈറ്റ് പറഞ്ഞത് ട്രമ്പ് ഭരണം, റാഡിക്കല്‍ ഇസ്ലാമിക ഭീകര സംഘങ്ങളെ വകവരുത്തുമെന്നാണ്. ഇറാനില്‍ നിന്നും നോര്‍ത്ത് കൊറിയയില്‍ നിന്നുമുള്ള അക്രമണങ്ങളെ ചെറുക്കാന്‍ മിസൈല്‍ പ്രതിരോധമടക്കം ഭസ്‌റ്റേറ്റ് ഓഫ് ആര്‍ട്ട്ഭ ആയി വികസിപ്പിക്കാനുള്ള കോപ്പുകളാണ് വിദേശ നയത്തിലുള്ളത്.

പ്രതിരോധ സെക്രട്ടറി ജെയിംസ് മെറ്റിസിന്റെ പ്രധാന ചുമതല ഇതായിരിക്കും. നിയുക്ത സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടിലര്‍സന്‍,
സി ഐ എ ചീഫ് മൈക് പോമ്പോ എന്നിവര്‍ സഊദി വൃത്തങ്ങള്‍ക്ക് വളരെ സുപരിചിതരായവരുമാണ്.

മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുന്ന പ്രധാന ശക്തി ഇറാനാണെന്നും അവരുടെ നയങ്ങള്‍ മിഡില്‍ ഈസ്റ്റ് താല്പര്യങ്ങള്‍ക്ക് എതിരാണെന്നും ഇതിനകം സെനറ്റ് വ്യക്തമാക്കിയതായി മെറ്റിസ് പറഞ്ഞു കഴിഞ്ഞു. ഈ പ്രസ്താവന ഗള്‍ഫില്‍ നന്നായി ഓടാന്‍ സാധ്യതയുണ്ട്.

ടെഹ്‌റാന്റിയാദിനിടയിലെ പോരാട്ടഭൂമികയായ സിറിയ,

യമന്‍,ഇറാന്‍,ബഹ്‌റൈന്‍ എന്നീ വിഷയങ്ങളില്‍ ഒബാമ മുന്‍തൂക്കം നല്‍കിയ സംവാദപരമായ ഇടപെടല്‍ അറബ് ലോകത്ത് ക്ലച്ച്പിടിക്കാത്ത കാഴ്ചയാണ് കണ്ടത്. യു എസ്,

യൂറോപ്യന്‍ പ്രതിരോധ കമ്പനികള്‍ക്ക് ആശ്വാസമാകും വിധം സായുധ നീക്കങ്ങളിലൂടെ ‘ബലം പ്രയോഗിച്ച് സമാധാനം’ എന്ന നയക്കാരനാണ് ട്രമ്പ് എന്നത് കൂടുതല്‍ സംവാദവാതിലുകള്‍ അടയാനേ തരമുള്ളൂ.

ജറൂസലം,എണ്ണ നയം,മുസ്ലിം വിരുദ്ധ മുന്‍വിധികള്‍, 9/11നെച്ചൊല്ലി റിയാദിനെതിരെയുള്ള നിയമ നീക്കം എന്നിവയെല്ലാം ഇനിയും മേഖലയിലെ ശല്യമായി തന്നെ തുടരും. സമാധാന പ്രക്രിയകളെ തകിടം മറിക്കുന്ന നീണ്ടതും കടുത്തതുമായ നടപടികളാണ് ഭാവിയില്‍ കാണാനിരിക്കുന്നത്.
ട്രമ്പിന്റെ മുമ്പിലെ മറ്റൊരു വെല്ലുവിളി ഐസിനെ തകര്‍ക്കുക എന്നതാണ്. ലക്ഷ്യം നേടുക എന്ന അര്‍ത്ഥത്തില്‍ അറബ് രാജ്യങ്ങള്‍ ഒന്നടങ്കം ട്രമ്പിനൊപ്പമാണ്. പക്ഷെ മുസ്ലിം പിശാചുക്കള്‍ തുടങ്ങിയ ധ്രിവീകരണ ഭാഷയും സൈനിക നീക്കത്തില്‍ മാത്രം അവംബിക്കുന്ന രീതിയും അഭികാമ്യമായി ഉയര്‍ത്തിക്കാട്ടപ്പെടുന്നില്ല. ഇത്തരം പ്രകോപനപരമായ പ്രയോഗങ്ങള്‍ മനസ്സിനെ മുറിപ്പെടുത്തുന്നതിനും അക്രമോല്‍സുകതയെ പ്രചോദിപ്പിക്കുന്നതിനും മാത്രമേ ഉപകരിക്കുകയുള്ളൂ.

കുവൈറ്റ് രാഷ്രീയ നിരീക്ഷകനായ ദഹം അല്‍ ഖഹ്ത്വാനി ട്വിറ്ററില്‍ കുറിച്ചത് പോലെ റാഡിക്കല്‍ ഇസ്‌ളാമിക് ടെററിസ്റ്റ് എന്ന പ്രയോഗത്തിലൂടെ അദ്ദേഹം ലക്ഷ്യമിടുന്ന മൊത്തം ഇസ്‌ളാമിനെതിരെയുള്ള നീക്കമാണ്

പ്രസംഗത്തിലെ ഏറ്റവും നീചമയ ഭാഗം. ബുഷിന്റെ ചരിത്രം ട്രംപും ആവര്‍ത്തിക്കുകയാണെങ്കില്‍ നിങ്ങള്‍ ഞങ്ങളോടൊപ്പമോ തീവ്രവാദത്തിനൊപ്പമോ എന്ന ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കും. അടുത്ത ഘട്ടം സൈനിക നടപടിയിലേക്ക് നീങ്ങുകയും മേല്‍ക്കൈ ചമഞ്ഞ് അജണ്ട നേടുകയും ചെയ്യുന്ന രീതി കാത്തിരുന്ന്
കാണാം.