ബസ് പണിമുടക്ക് 24ലേക്ക് മാറ്റി

Posted on: January 17, 2017 8:23 am | Last updated: January 16, 2017 at 11:24 pm
SHARE

തിരുവനന്തപുരം: വ്യാഴാഴ്ച നടത്താനിരുന്ന സ്വകാര്യബസ് പണിമുടക്ക് ഈ മാസം 24ലേക്ക് മാറ്റി. സ്‌കൂള്‍ കലോത്സവം നടക്കുന്നത് കണക്കിലെടുത്താണ് തീരുമാനം. സ്വകാര്യ ബസ് വ്യവസായം സംരക്ഷിക്കുന്നതിനും നിലനിര്‍ത്തുന്നതിനും നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്.

നിലവിലുള്ള സ്വകാര്യബസ് പെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, വിദ്യാര്‍ഥികളുടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കുക, സ്റ്റേജ് ഗ്യാരേജുകള്‍ക്ക് വര്‍ധിപ്പിച്ച റോഡ് ടാക്‌സ് പിന്‍വലിക്കുക, ഡീസലിന്റെ വില്‍പ്പന നികുതി 24 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമായി കുറക്കുക എന്നീ ആവശ്യങ്ങളും ഉന്നയിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരമുണ്ടായില്ലെങ്കില്‍ അടുത്ത മാസം രണ്ട് മുതല്‍ അനിശ്ചിതകാലത്തേക്ക് സ്വകാര്യ ബസുകളുടെ സര്‍വീസ് നിര്‍ത്തിവെക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.