ശ്വാസതടസ്സം: കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Posted on: January 12, 2017 11:02 pm | Last updated: January 12, 2017 at 11:02 pm

പാറ്റ്‌ന: കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി പ്രസിഡന്റുമായ രാം വിലാസ് പാസ്വാനെ ശ്വാസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറ്റ്‌നയിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

പാറ്റ്നയിൽ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹത്തിന് നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.