നിയുക്തി ജോബ് ഫെയര്‍ ഉദ്ഘാടനം 14ന് കളമശ്ശേരിയില്‍

Posted on: January 12, 2017 10:55 am | Last updated: January 12, 2017 at 11:56 am
SHARE

തിരുവനന്തപുരം: നാഷനല്‍ എംപ്ലോയ്‌മെന്റ് സര്‍വീസ് (കേരളം) വകുപ്പ് സംഘടിപ്പിക്കുന്ന നിയുക്തി മെഗാ ജോബ് ഫെയര്‍ ഉദ്ഘാടനം 14ന് രാവിലെ പത്തിന് കളമശ്ശേരി കുസാറ്റ് കാമ്പസില്‍ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിക്കും. കോട്ടയം ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്കാണ് 14നു നടക്കുന്ന ജോബ് ഫെയറില്‍ അവസരം.

ഐ ടി, ഓട്ടോമൊബൈല്‍സ്, സാങ്കേതിക മേഖലകള്‍, ഹോട്ടല്‍ മാനേജ്‌മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്, ബിസിനസ്, കോമേഴ്‌സ്, ഹെല്‍ത്ത്‌കെയര്‍ സര്‍വീസ് തുടങ്ങിയ മേഖലകളിലെയും പ്രമുഖ ഉദ്യോഗദായകര്‍ ജോബ്‌ഫെയറില്‍ പങ്കെടുക്കും.
മെഗാ ജോബ് ഫെയറിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 11ന് പാലക്കാട്, മലപ്പുറം വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളെ ഉള്‍പ്പെടുത്തി തിരുവനന്തപുരം വഴുതക്കാട് സര്‍ക്കാര്‍ വനിതാ കോളജിലും നടക്കും.
ജോബ്‌ഫെയറില്‍ പങ്കെടുക്കാന്‍ www.jobfest.kerala. gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുടെയും എംപ്ലോയബിലിറ്റി സെന്ററുകളുടെയും സഹകരണത്തോടെയാണ് സംഘടിപ്പിക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here