പി എസ് സി അറിയിപ്പ്‌

Posted on: January 12, 2017 8:36 am | Last updated: January 12, 2017 at 12:37 am
SHARE

ഇന്റര്‍വ്യൂ

തിരുവനന്തപുരം: കാറ്റഗറി നമ്പര്‍ 264/ 2014 പ്രകാരം കേരള പബ്ലിക് സര്‍വീസ് കമ്മിഷനില്‍ പ്രോഗ്രാമര്‍ തസ്തികയുടെ ഇന്റര്‍വ്യൂ ഈ മാസം 18, 19 തീയതികളിലും കാറ്റഗറി നമ്പര്‍ 504/2013 പ്രകാരം കേരള ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റില്‍ അസിസ്റ്റന്റ് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ തസ്തികയുടെ ഇന്റര്‍വ്യൂ ഈ മാസം 18, 19, 20 തീയതികളിലും കാറ്റഗറി നമ്പര്‍ 61/ 2016 പ്രകാരം ഭാരതീയ ചികിത്സാ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (നേത്ര) (എന്‍ സി എ-മുസ്‌ലിം) തസ്തികയുടെ ഇന്റര്‍വ്യൂ ഈ മാസം 20 നും കാറ്റഗറി നമ്പര്‍ 428/ 2012 പ്രകാരം ആരോഗ്യ വകുപ്പില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന, ഇന്റര്‍വ്യൂ എന്നിവ ഈ മാസം 20നും കെ പി എസ് സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടക്കും.

വണ്‍ ടൈം വെരിഫിക്കേഷന്‍

കാറ്റഗറി നമ്പര്‍ 650/ 2014 പ്രകാരം കേരള ആര്‍ട്ടിസന്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡില്‍ അക്കൗണ്ടന്റ് തസ്തികയുടെ വണ്‍ ടൈം വെരിഫിക്കേഷന്‍ ഈ മാസം 16, 17 തീയതികളില്‍ കെ പി എസ് സി തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടക്കും.

ഡിക്‌ടേഷന്‍ ടെസ്റ്റ്

കാറ്റഗറി നമ്പര്‍ 525/ 2012 പ്രകാരം കേരള കോ- ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 2/ സ്റ്റെനോ ടൈപ്പിസ്റ്റ് ഗ്രേഡ് 2 തസ്തികയിലേക്ക് അടുത്ത മസം ഏഴിന് രാവിലെ 7.30 മുതല്‍ 9.05 വരെ നടക്കുന്ന ഡിക്‌റ്റേഷന്‍ ടെസ്റ്റിന്റെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralapsc.gov.inല്‍ നിന്ന് ഉദേ്യാഗാര്‍ഥികള്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഈ മാസം 25 മുതല്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കേണ്ടതാണ്.

ഒ എം ആര്‍ പരീക്ഷ

കാറ്റഗറി നമ്പര്‍ 234/2016 പ്രകാരം കൊല്ലം ജില്ലയില്‍ സോയില്‍ സര്‍വെ ആന്‍ഡ് കണ്‍സര്‍വേഷന്‍ വകുപ്പില്‍ ട്രേസര്‍ തസ്തികയിലേക്ക് തിരുവനന്തപുരം നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഈ മാസം 13ന് രാവിലെ 7.30 മുതല്‍ 9.15 വരെ നടക്കുന്ന ഒ എം ആര്‍ പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.keralapsc.gov.in ല്‍ നിന്ന് നിശ്ചിത തീയതിക്കകം ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളതുമായ ഉദേ്യാഗാര്‍ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, കമ്മിഷന്‍ അംഗീകരിച്ചിട്ടുള്ള തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം പരീക്ഷാകേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here