ജുബൈല്‍ റോയല്‍ കമ്മീഷന്‍ 317 മില്യന്‍ റിയാലിന്റെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി

Posted on: January 11, 2017 9:45 am | Last updated: January 11, 2017 at 9:45 am
SHARE

ദമ്മാം: സൗദിയിലെ ഏറ്റവും വലിയ വ്യവസായ നഗരമായ ജുബെയില്‍ റോയല്‍ കമ്മീഷന്‍ 317 മില്യന്‍ റിയാലിന്റെ വ്യവസായ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കി. 67,650 ചതുരശ്ര മീറ്റര്‍ സ്ഥലത്ത് പുതുതായി വരുന്ന പ്രൊജക്ടുകള്‍ വ്യവസായ രംഗത്തെ ഉണര്‍വിനും തൊഴില്‍ സാധ്യതക്കും ആക്കം കൂട്ടും. ജുബൈല്‍ റോയല്‍ കമ്മീഷന്‍ ഡയറക്ടര്‍ ജനറലും നിക്ഷേപ വികസന തന്ത്രജ്ഞനുമായ, എഞ്ചിനീയര്‍ അബ്ദുല്‍ അസീസ് നൂറുദ്ദീന്‍ ഇത്‌റാജി ഇതുമായി ബന്ധപ്പെട്ട 6 കമ്പനികളുമായി കരാറില്‍ ഒപ്പു വെച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here