മതസ്പര്‍ധ വളര്‍ത്തുന്ന എഫ്ബി പോസ്റ്റ്: തോക്ക് സ്വാമി അറസ്റ്റില്‍

Posted on: January 10, 2017 6:27 pm | Last updated: January 10, 2017 at 10:31 pm

കൊച്ചി: മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദയെ പോലീസ് അറസ്റ്റ് ചെയ്തു. ഇതര സമുദായങ്ങളെ മോശമായി ചിത്രീകരിക്കുന്നതാണ് പോസ്റ്റെന്ന പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. എറണാകുളം നോര്‍ത്ത് പോലീസാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.

ഹിമവല്‍ ഭദ്രാനന്ദയെ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാളെ വൈദ്യ പരിശോധനക്ക് വിധേയനാക്കി. നാളെ ഹിമവല്‍ ഭദ്രാനന്ദയെ എറണാകുളം അഡീഷണല്‍ സിജെഎം കോടതിയില്‍ ഹാജരാക്കും.

തോക്ക് ഉപയോഗിച്ച കേസില്‍ ഇയാള്‍ക്ക് എതിരെ കോടതി ഇന്ന് വിധിപറയാനിരിക്കെയാണ് അറസ്റ്റ്. ഇതേതുടര്‍ന്ന് വിധിപറയുന്നത് കോടതി മാറ്റി.