മോദിയുടെ നോട്ട് നിരോധനം ലക്ഷ്യം കണ്ടില്ലെന്ന് ഉമ്മന്‍ചാണ്ടി

Posted on: January 1, 2017 2:57 pm | Last updated: January 1, 2017 at 2:57 pm

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം ഉദ്ദേശിച്ച ഒരു കാര്യത്തിന്റെ അടുത്ത് പോലും എത്താനായില്ലെന്ന് ഉമ്മന്‍ചാണ്ടി. പുതുവത്സര രാവില്‍ മോദി നടത്തിയ പ്രസംഗത്തില്‍ നോട്ട് നിരോധനത്തെക്കുറിച്ച് ഒരു വാക്കുപോലും പറഞ്ഞില്ല. അമ്പത് ദിവസം പിന്നിട്ടപ്പോഴും ജനങ്ങളെ നിരാശയിലാക്കുകയാണ് മോദി ചെയ്തതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.