പ്രധാനമന്ത്രിയുടെ വാക്കുകള്‍ പൊള്ളയാണെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്ന് രമേശ് ചെന്നിത്തല

Posted on: December 30, 2016 4:16 pm | Last updated: December 30, 2016 at 4:16 pm

തിരുവനന്തപുരം: നോട്ട് നിരോധിച്ച് 50 ദിവസങ്ങള്‍ക്കം എല്ലാം ശരിയാകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകള്‍ പൊള്ളയാണെന്ന് ജനങ്ങള്‍ക്ക് ഇപ്പോള്‍ ബോധ്യപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കള്ളപ്പണത്തിന്റെ വ്യാപനമാണ് നോട്ട് പിന്‍വലിക്കല്‍ നടപടിയിലൂടെ നടന്നത്. കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കൊണ്ട് തകര്‍ന്നത് സംസ്ഥാനത്തെ സഹകരണ മേഖലയാണ്. ഈ മേഖലയുടെ തകര്‍ച്ച മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. റേഷന്‍ വിതരണവും കെഎസ്ആര്‍ടിസിയിലെ ശമ്പള വിതരണവും താറുമാറായിട്ടും സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.