സുന്നി ഐക്യം പ്രാവര്‍ത്തികമാക്കണം: എ പൂക്കുഞ്ഞ്

Posted on: December 29, 2016 12:04 am | Last updated: December 29, 2016 at 12:04 am
SHARE

ആലപ്പുഴ: ശരീഅത്തിനും മുസ്‌ലിം പണ്ഡിതന്മാര്‍ക്കും മുസ്‌ലിം സാംസ്‌കാരിക സ്ഥാപനങ്ങള്‍ക്കും എതിരെയുള്ള കേന്ദ്രസര്‍ക്കാരിന്റെയും ഫാസിസ്റ്റ് ശക്തികളുടെയും നടപടികളെ പ്രതിരോധിക്കുന്നതിന് മുസ്‌ലിം മതസംഘടനകള്‍ പരസ്പരമുള്ള കലഹങ്ങള്‍ ഒഴിവാക്കണമെന്നും സുന്നി ഐക്യം പ്രാവര്‍ത്തികമാക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് എ പൂക്കുഞ്ഞ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സുന്നി ഐക്യത്തിനായി ജമാഅത്ത് കൗണ്‍സില്‍ മുന്‍കൈയെടുക്കും. വിവിധ നേതാക്കളുമായി അഭിപ്രായ ഐക്യമുണ്ടാക്കിയ ശേഷം കൊച്ചിയില്‍ സംഗമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്ത് തീവ്രവാദം ആരോപിച്ചു ആയിരക്കണക്കിനു മുസ്‌ലിം നിരപരാധികളെയാണ് ജയിലിലടച്ചിട്ടുള്ളത്.
സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി സുന്നി സംഘടനകള്‍ യോജിച്ചു ഒന്നാവണം.വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി എം എസ് എ ആറ്റക്കോയ തങ്ങള്‍, സെക്രട്ടറി ടി എച്ച് ഹസന്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here