വിമര്‍ശനത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ല: ഉമ്മന്‍ചാണ്ടി

Posted on: December 28, 2016 8:07 pm | Last updated: December 29, 2016 at 10:25 am

കോഴിക്കോട്: വിമര്‍ശനത്തെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്നും വിമര്‍ശനം ഉള്‍ക്കൊണ്ട് കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ വിമര്‍ശനം നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എന്നും വിമര്‍ശനത്തെ അംഗീകരിച്ചിട്ടുണ്ട്. പേര് മാറ്റി സ്വയം വിമര്‍ശിച്ച് ലേഖനം എഴുതിയ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പാരമ്പര്യമുള്ളവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. കെ മുരളീധരനും രാജ്‌മോഹന്‍ ഉണ്ണിത്താനും തമ്മിലുള്ള വാക്‌പോര് തെരുവ് യുദ്ധത്തിലേക്ക് വരെയെത്തിയ സാഹചര്യത്തില്‍ കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതാക്കള്‍ക്ക് ചേരാത്ത വാക്കും പ്രവര്‍ത്തനങ്ങളും ആരില്‍ നിന്നും ഉണ്ടാകരുതെന്നും കോണ്‍ഗ്രസിലെ ഇപ്പോഴത്തെ പ്രശ്‌നത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാട് തന്നെയാണ് തനിക്കെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.