കൊല്ലം ഡിസിസി ഓഫീസില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന് കൈയേറ്റം

Posted on: December 28, 2016 12:22 pm | Last updated: December 28, 2016 at 9:33 pm
SHARE

കൊല്ലം: കൊല്ലം ഡിസിസി ഓഫീസിലെത്തിയ കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താനെ കെ മുരളീധരന്‍ അനുകൂലികള്‍ കൈയേറ്റം ചെയ്തു. കൈയ്യേറ്റക്കാര്‍ ഉണ്ണിത്താന്റെ കാറും തകര്‍ത്തു. കാറില്‍നിന്നിറങ്ങി ഓഫീസിലേക്ക് കയറാനൊരുങ്ങിയ ഉണ്ണിത്താനെ ചീമുട്ടകൊണ്ടും എറിഞ്ഞു.

കഴിഞ്ഞ ദിവസം മുളരീധരനും ഉണ്ണിത്താനും തമ്മില്‍ നടന്ന വാക്‌പോരിന്റെ തുടര്‍ച്ചാണ് ഇന്നത്തെ സംഘര്‍ഷം. കെപിസിസി നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനും എതിരെ കെ മുരളീധരന്‍ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് രാജ്‌മോഹന്‍ മുളീധനനെ പരിഹസിച്ചത്. തുടര്‍ന്നുള്ള വാക്ക്‌പോരിനെ തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കോണ്‍ഗ്രസ് വക്താവ് സ്ഥാനം രാജിവെച്ചിരുന്നു.