നിറഞ്ഞ സദസ്സിന്റെ കൈയടി ഏറ്റുവാങ്ങി എ കെ ബാലന്റെ മാജിക്‌

Posted on: December 27, 2016 4:28 pm | Last updated: December 27, 2016 at 4:28 pm

വടക്കഞ്ചേരി: മംഗലംപാലത്ത് നടന്നുവരുന്ന ഗദ്ദിക വേദിയിലാണ്കൗതുകവും ചിന്തയും ഉണര്‍ത്തുന്ന മാജിക് അവതരിപ്പിച്ചത്. ഞായറാഴ്ച നടന്ന മജീഷ്യന്റെ ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ ഉദ്ഘാടനം ചെയ്തത് മാജിക് ഷോ അവതരിപ്പിച്ച് കൊണ്ടാണ് ഗദ്ദികയുടെ ചരിത്രത്തിലെ ഏറ്റവും വലിയജനാവലിയെ സാക്ഷിനിര്‍ത്തിയായിരുന്നു മന്ത്രിയുടെ മാജിക്.
വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ മാജിക്കിനോട് കമ്പം തോന്നിയിരുന്ന എ കെ ബാലന്‍ മുമ്പ് വൈദ്യുതിയ മന്ത്രിയായിരിക്കുമ്പോള്‍ ഊര്‍ജ്ജ സംരക്ഷണ മാജിക് ഷോ അവതരിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ അവതരിപ്പിച്ചത് തന്റെ വകുപ്പുമായി ബന്ധപ്പെടുത്തി കൊണ്ട് തന്നെയാണ്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ൂമി അവരെ കബളിപ്പിച്ച് ഇടനിലക്കാര്‍ തട്ടിയെടുക്കുന്നരീതി ഹാസ്യ രൂപേണ മുദ്രപത്രത്തിന്റെ സഹായത്തോട് കൂടി അവതരിപ്പിച്ചു. മന്ത്രിക്ക് മാജിക്കിന് സഹായത്തിന് ഗോപിനാഥ് മുതുകാടിന് പുറമെ സി പി എം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ കൂടി വേദിയിലെത്തിയതോടെ സദസ്സില്‍കരഘോഷങ്ങള്‍ നിറഞ്ഞു. മദ്യത്തിന്റെ ആസക്തി വെളിവാക്കുന്ന മാജിക്കും മന്ത്രി വേദിയില്‍ അവതരിപ്പിച്ചു. ചെറുതായി തുടങ്ങുന്ന മദ്യപാനം എങ്ങനെ കുടുംബത്തെ നശിപ്പിക്കുന്നുവെന്നതായിരുന്നു മാജിക്കിന്റെ പ്രമേയം.