അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് വെട്ടിക്കുറച്ചു

Posted on: December 24, 2016 8:31 pm | Last updated: December 25, 2016 at 3:08 pm

ജോധ്പൂര്‍: മൂന്ന് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള ന്യൂനപക്ഷ വിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നേടുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസ് വെട്ടിക്കുറച്ചു. പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ് നല്‍കിയിരിക്കുന്നത്.

15000 രൂപയില്‍ നിന്ന് 100 രൂപയായാണ് ഫീസ് കുറച്ചിരിക്കുന്നത്. ഹിന്ദുക്കള്‍, സിഖുകാര്‍, ബുദ്ധമതക്കാര്‍, ജൈനമതക്കാര്‍, ക്രിസ്ത്യാനികള്‍, പാഴ്‌സികള്‍ എന്നീ മതവിശ്വാസികള്‍ക്കാണ് ഈ ആനുകൂല്യം ലഭ്യമാവുക. ഇതിന് പുറമെ പൗരത്വം നേടുന്നവര്‍ക്ക് കളക്ടറുടെ അഭാവത്തില്‍ സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്യാനുള്ള അവസരവും ഉണ്ട്.