Connect with us

Kerala

എം.എം.മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്

Published

|

Last Updated

തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ പശ്ചാത്തലത്തില്‍ എം.എം.മണി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് വി.എം.സുധീരനുമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

മണി രാജിവയ്ക്കണമെന്നും അല്ലാത്തപക്ഷം രാജി മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മണിക്ക് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും രാജിവയ്ക്കണമെന്നും രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു