Connect with us

International

ക്രിസ്തുമത വിശ്വാസികളുടെ പുല്‍ക്കൂടിനെതിരെ മുന്നറിയിപ്പുമായി ജൂത പുരോഹിതര്‍

Published

|

Last Updated

ജറൂസലം: ഇസ്‌റാഈലില്‍ ക്രിസ്തുമത വിശ്വാസികള്‍ ക്രിസ്മസിനോടനുബന്ധിച്ച് പുല്‍ക്കൂടുകള്‍ തയ്യാറാക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ജൂതര്‍ രംഗത്തെത്തി. ജറൂസലം നഗരത്തിലെ നിരവധി ഹോട്ടലുകളില്‍ പുല്‍ക്കൂട് തയ്യാറാക്കുന്നതിനെതിരെ ഇതിനോടകം ജൂത പുരോഹിതര്‍ മുന്നറിയിപ്പ് കത്തുകള്‍ നല്‍കിയിട്ടുണ്ട്. ജൂത മതപ്രകാരം പുല്‍ക്കൂട് വെക്കുന്നതോ പുതുവര്‍ഷവുമായി ബന്ധപ്പെട്ട് പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നതോ നിയമവിരുദ്ധമാണെന്നും ഇത് അനുവദിക്കില്ലെന്നുമാണ് കത്തില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് പരിഗണിച്ച് നിരവധി ഹോട്ടലുടമകള്‍ ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് വിട്ടുനില്‍ക്കുന്നുണ്ട്.

ജൂത പുരോഹിതരുടെ നിര്‍ദേശം ലംഘിച്ചാല്‍ തങ്ങളുടെ സംരംഭം അടച്ചുപൂട്ടേണ്ടി വരുമെന്ന ഭയം ഹോട്ടലുടമകള്‍ക്കുണ്ട്. അതിന് പുറമേ ജൂതപുരോഹിതരുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ഹോട്ടലുകള്‍ക്ക് ലഭിക്കാനും പ്രയാസമാകും. കിഴക്കന്‍ നഗരമായ ഹൈഫയിലും വടക്കന്‍ ഇസ്‌റാഈലിലും ചില യൂനിവേഴ്‌സിറ്റികളിലും ജൂത പുരോഹിതര്‍ ഈ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഒരു ലക്ഷത്തിലധികം ക്രിസ്തുമത വിശ്വാസികള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിഭാഗവും താമസിക്കുന്നത് ഇസ്‌റാഈല്‍ അധിനിവിഷ്ട കിഴക്കന്‍ ജറൂസലമിലാണ്.