ഇര്‍ശാദിയ്യ സില്‍വര്‍ ജൂബിലി പ്രഖ്യാപനമായി

Posted on: December 23, 2016 12:25 am | Last updated: December 23, 2016 at 12:25 am
ഇര്‍ശാദിയ്യ സില്‍വര്‍ജൂബിലി പ്രഖ്യാപനം നടത്തി സയ്യിദ് ഇബ്‌റാഹീം ഖലീല്‍ ബുഖാരി തങ്ങള്‍ പ്രസംഗിക്കുന്നു

കൊളത്തൂര്‍: മര്‍കസുത്തസ്‌കിയത്തില്‍ ഇര്‍ശാദിയ്യ സില്‍വര്‍ ജൂബിലി പ്രഖ്യാപനം ഇര്‍ശാദിയ്യ മീലാദ് സമ്മേളനത്തില്‍ സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി നിര്‍വ്വഹിച്ചു. ‘ജ്ഞാന സംസ്‌കരണത്തിന്റെ രജത വര്‍ഷം’ എന്ന പ്രമേയത്തില്‍ 2017 ഡിസംബര്‍ ഏഴ് മുതല്‍ പത്ത് വരെ ദിവസങ്ങളിലാണ് സമ്മേളനം. പ്രഖ്യാപന സമ്മേളനത്തില്‍ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. അഹ്‌ലുസ്സുന്ന ഐഡിയോളജിയില്‍ നിന്ന് രണ്ട് വര്‍ഷത്തെ ആദര്‍ശ പഠനം പൂര്‍ത്തിയാക്കിയ മതബിരുദധാരികളായ ഇരുപത് പേര്‍ക്ക് അര്‍ശദി ബിരുദം നല്‍കി.

സയ്യിദ് ഹബീബ് കോയ തങ്ങള്‍, സയ്യിദ് ബായാര്‍ തങ്ങള്‍, കൂറ്റമ്പാറ അബ്ദുര്‍റഹിമാന്‍ ദാരിമി, താഴപ്ര മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍,ഹാജി മൂസ ഖത്തര്‍, സയ്യിദ് ഹിബത്തുല്ല തങ്ങള്‍, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, നിസാമുദ്ദീന്‍ തങ്ങള്‍, ടി കെ റശീദലി, കെ രാജഗോപാലന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.