Gulf
ദുബൈക്ക് 4,730 കോടിയുടെ ബജറ്റ്; അടിസ്ഥാനസൗകര്യത്തിന് ഊന്നല്‍


യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം
ദുബൈ: 2017ലെ ദുബൈ ബജറ്റിന് യു എ ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി. 4,703 കോടി ദിര്‍ഹമിന്റെതാണ് ബജറ്റ്. 2016നെ അപേക്ഷിച്ച് 2.6 ശതമാനം കൂടുതലാണ് അടങ്കല്‍ തുക.
2016ല്‍ 4,610 കോടി ദിര്‍ഹം ആയിരുന്നു. അതേസമയം അടുത്ത വര്‍ഷം 250 കോടി കമ്മി ബജറ്റിനാണ് അംഗീകാരം നല്‍കിയത്. ആഭ്യന്തോരോത്പാദനത്തിനെക്കാള്‍ 0.6 ശതമാനം കുറവാണ് അടങ്കല്‍ തുക. അടിസ്ഥാന സൗകര്യ വികസന ചെലവ് 27 ശതമാനം വര്‍ധിച്ചത്‌കൊണ്ടാണിത്. വരുമാനം കുറയാനും സാധ്യതയുണ്ട്. ഗവണ്‍മെന്റ് ഫീസാണ് മുഖ്യ വരുമാനം. വിനോദസഞ്ചാര മേഖല, ചില്ലറ വില്‍പന മേഖല എന്നിവ അഭിവ്യദ്ധിപ്പെടും. എണ്ണ വരുമാനം ആറു ശതമാനമായിരിക്കും. 3,500 പുതിയ തൊഴിലവസരങ്ങള്‍ ബജറ്റ് വിഭാവനം ചെയ്യുന്നു.