ആര്‍ അശ്വിന്‍ ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍

Posted on: December 22, 2016 2:00 pm | Last updated: December 22, 2016 at 2:00 pm
SHARE

ദുബൈ: ഇന്ത്യന്‍ ബൗളര്‍ ആര്‍ അശ്വിന് ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം. കഴിഞ്ഞ വര്‍ഷത്തെ മികച്ച പ്രകടനമാണ് അശ്വിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.

ദക്ഷിണാഫ്രിക്കന്‍ താരം ക്വുന്റണ്‍ ഡി കോക്കാണ് മികച്ച എകദിന താരം. വെസറ്റ് ഇന്‍ഡീസ് താരം കാര്‍ലോസ് ബ്രത്ത്‌വെയിറ്റിനെ മികച്ച ട്വന്റി ട്വന്റി താരമായും തെരഞ്ഞെടുത്തിട്ടുണ്ട്. ബംഗ്ലാദേശ് താരം മുസ്തഫുര്‍ റഹ്മാനാണ് എമര്‍ജിംഗ് ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍. പാക് താരം മിസ്ബാഹു ള്‍ ഹക്കിനാണ് സ്പിരിറ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം. വിരാട് കോഹ്‌ലിയെ ഐസിസിയുടെ എകദിന ടീമിന്റെ ക്യാപ്റ്റനായും തിരഞ്ഞെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here