Connect with us

International

ജര്‍മനിയിലെ ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു

Published

|

Last Updated

ബെര്‍ലിന്‍: ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ ക്രിസ്മസ് വ്യാപാരകേന്ദ്രത്തില്‍ നടന്ന ട്രക്ക് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ഐഎസ് വിരുദ്ധ സഖ്യരാജ്യങ്ങള്‍ക്കുള്ള മറുപടിയാണ് ഈ ആക്രമണമെന്ന് ഐഎസ് അനുകൂല വാര്‍ത്താ ഏജന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച വൈകീട്ടാണ് ബെര്‍ലിനിലെ തിരക്കേറിയ ക്രിസ്മസ് വിപണിയിലേക്ക് അക്രമി ട്രക്ക് ഓടച്ചുകയറ്റിയത്. അപകടത്തില്‍ 12 പേര്‍ മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പോളിഷ് ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയുടെ ഉടമസ്ഥതയിലുള്ള ട്രക്ക് തട്ടിയെടുത്താണ് ആക്രമണം നടത്തിയതെന്ന് പോലീസ് സംശയിക്കുന്നു. വെടിയേറ്റ നിലയില്‍ പോളണ്ടുകാരനായ ഡ്രൈവറുടെ മൃതദേഹം ട്രക്കില്‍ നിന്ന് കണ്ടെടുത്തു.

---- facebook comment plugin here -----

Latest