Connect with us

Kerala

തലയോലപ്പറമ്പ് കൊലപാതകം: അസ്ഥിയും വാച്ചും കണ്ടെത്തി

Published

|

Last Updated

തലയോലപ്പറമ്പ്: തലയോലപ്പറമ്പില്‍ കൊല്ലപ്പെട്ട മാത്യുവിന്റേതെന്ന് കരുതുന്ന അസ്ഥിയും വാച്ചും കണ്ടെത്തി. മൃതദേഹം കുഴിച്ചുമൂടിയെന്ന് യുവാവ് മൊഴി നല്‍കിയ സ്ഥലത്ത് നിന്നാണ് ഇത് കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥിയാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്ന് ജില്ലാ പോലീസ് മേധാവി കെജി സൈമണ്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രതിയെന്ന് സംശയിക്കുന്ന അനീഷിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് പരിശോധന തുടങ്ങിയത്. മൃതദേഹം കുഴിച്ചിട്ടെന്ന് കരുതുന്ന സ്ഥലത്ത് പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ തറ തുരന്ന് പരിശോധിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. കെട്ടിടത്തിന്റെ മതിലിനോട് ചേര്‍ന്ന ഭാഗത്ത് നിന്നാണ് തിങ്കളാഴ്ച രാവിലെ അസ്ഥി കണ്ടെത്തിയത്.