ബ്രസീല്‍-അര്‍ജന്റീന ക്ലാസികോ മെല്‍ബണില്‍

Posted on: December 15, 2016 5:12 am | Last updated: December 15, 2016 at 1:13 am

ന്യൂഡല്‍ഹി: ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ പോരിന് നിലമൊരുക്കാന്‍ ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍. അടുത്ത വര്‍ഷം ജൂണില്‍ മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടി(എംസിജി)ല്‍ വെച്ചാകും മത്സരം. 2011 ലാണ് വിദേശ വേദിയില്‍ വെച്ച് ബ്രസീല്‍-അര്‍ജന്റീന സൂപ്പര്‍ ക്ലാസികോ എന്ന ആശയം നടപ്പിലാകുന്നത്. എന്നാല്‍, രണ്ട് വര്‍ഷം മുമ്പായിരുന്നു ഇത്പ്രകാരം സൂപ്പര്‍ക്ലാസികോ അരങ്ങേറിയത്. അന്ന് ചൈനയിലെ ബീജിംഗില്‍ ഒളിമ്പിക് സ്റ്റേഡിയത്തില്‍ വെച്ച് ബ്രസീല്‍ 2-0ന് അര്‍ജന്റീനയെ തോല്‍പ്പിച്ചു.

മെസിയുടെ അര്‍ജന്റീനയും നെയ്മറിന്റെ ബ്രസീലും തമ്മിലുള്ള കളി വന്‍ സംഭവമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് ആസ്‌ത്രേലിയ. മെസി നേരത്തെയും എം സി ജിയില്‍ കളിച്ചിട്ടുണ്ട്. അന്ന് അര്‍ജന്റീന 1-0ന് ആസ്‌ത്രേലിയയെ തോല്‍പ്പിച്ചിരുന്നു.ഫുട്‌ബോളിന്റെ പ്രചരണാര്‍ഥം ആസ്‌ത്രേലിയ യൂറോപ്പിലെ പ്രമുഖരായ റയല്‍മാഡ്രിഡ് മാഞ്ചസ്റ്റര്‍സിറ്റി, ലിവര്‍പൂള്‍ ക്ലബ്ബുകളുടെ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.