വ്യാജ പാസ്‌പോര്‍ട്ടുമായെത്തിയ യുവാവ് അറസ്റ്റില്‍

Posted on: December 15, 2016 12:34 am | Last updated: December 15, 2016 at 12:34 am

നെടുമ്പാശ്ശേരി: വ്യാജ പാസ്‌പോര്‍ട്ടുമായി വിദേശത്ത് നിന്നെ ത്തിയ യുവാവ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗത്തിന്റെ പിടിയിലായി. കോഴിക്കോട് മുക്കം സ്വദേശി ആശിഖ്(32) ആണ് പിടിയിലായത്. ദുബൈയില്‍ നിന്ന് സംഘടിപ്പിച്ച വ്യാജ പാസ്‌പോര്‍ട്ടുമായാണ് ഇയാള്‍ ദുബൈയില്‍ നിന്ന് വിമാനം കയറിയത്.

എന്നാല്‍ നെടുമ്പാശ്ശേരിയില്‍ ഇറങ്ങിയപ്പോള്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റാണ് കാണിച്ചത്. സംശയം തോന്നിയ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇയാളില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ട് കണ്ടെടുത്തത്. ദുബൈ വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ പിന്നെ അവിടേക്ക് മടങ്ങിപ്പോകാന്‍ കഴിയില്ല. അതുകൊണ്ടാണ് എമിഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റിനൊപ്പം വ്യാജ പാസ്‌പോര്‍ട്ടും സംഘടിപ്പിച്ചത്. ഇയാളെ നെടുമ്പാശ്ശേരി പോലീസിന് കൈമാറി