Connect with us

National

ഡല്‍ഹിയില്‍ 3.25 കോടിയുടെ അസാധു നോട്ട് പിടികൂടി

Published

|

Last Updated

ന്യൂഡൽഹി: ഡൽഹി കരോൾ ബാഗിലെ​ തക്ഷ്​ ഹോട്ടലിൽ ആദായ നികുതി വകുപ്പും ക്രൈം ബ്രാഞ്ചും സംയുക്​തമായി നടത്തിയ തെരച്ചിലിൽ 3,25 കോടി രൂപയുടെ അസാധു നോട്ട്​ പിടിച്ചെടുത്തു.സംഭവവുമായി ബന്ധപ്പെട്ട്​ അഞ്ചുപേരെ പൊലീസ്​ കസ്​റ്റഡിയിലെടുത്തു.

പണം മുംബൈ ആസ്​ഥാനമായുള്ള ഹവാലക്കാരുടെതാണെന്ന്​ ചോദ്യം ചെയ്യലിൽ നിന്ന്​ വ്യക്​തമായി. വിമാനത്താവളത്തിലെ സ്​കാനിങ്ങിൽ കണ്ടെത്താനാവാത്ത വിധം പാക്ക്​ ചെയ്തവ്യായിരുന്നു നോട്ടുകൾ. വിദഗ്​ധ​െ​ര വാടകക്കെടുത്താണ്​ ഇത്തരത്തിൽ പാക്ക്​ ​ചെയ്​തതെന്ന്​ പൊലീസ്​ പറഞ്ഞു. ആദായ നികുതി വകുപ്പ്​ അന്വേഷണം തുടരുന്നു.

Latest