മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവം; മധ്യപ്രദേശ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു

Posted on: December 10, 2016 8:16 pm | Last updated: December 11, 2016 at 8:33 am

ഭോപ്പാല്‍: ഭോപ്പാലില്‍ മലയാളി അസോസിയേഷന്‍ നടത്തിയ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ ഖേദം പ്രകടിപ്പിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പിണറായി വിജയനെ ഫോണില്‍ വിളിച്ച് ഖേദം അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും മുഖ്യമന്ത്രിയെ കാണാനെത്തി. മധ്യപ്രദേശ് പോലീസ് മേധാവി നേരിട്ടെത്തി മുഖ്യമന്ത്രിയോട് ഖേദപ്രകടനം നടത്തുകയും ചെയ്തു.

ആര്‍ എസ് എസിന്റെ പ്രതിഷേധം ഉണ്ടാകുമെന്ന കാരണത്താലാണ് പോലീസ് മുഖ്യമന്ത്രി പിണറായി വിജയനെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്നും തടഞ്ഞത്.