Connect with us

Ongoing News

ഐഎസ്എല്‍: ആദ്യപാദ സെമിഫൈനലില്‍ കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ ജയം

Published

|

Last Updated

കൊല്‍ക്കത്ത: ഐഎസ്എല്‍ ഒന്നാം പാദ സെമി ഫൈനലില്‍ മുംബൈ എഫ് സിക്കെതിരെ കൊല്‍ക്കത്തക്ക് തകര്‍പ്പന്‍ ജയം. മുംബൈ എഫ്‌സിയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. ആവേശവും നാടകീയതയും നിറഞ്ഞുനിന്ന മത്സരത്തില്‍ കൊല്‍ക്കത്ത മുംബൈയെ നിഷ്പ്രഭരാക്കിയാണ് വിജയം സ്വന്തമാക്കിയത്.

ഹ്യൂം ദാ കൊല്‍ക്കത്തയുടെ രക്ഷകനായപ്പോള്‍ മുംബൈയുടെ ഫോര്‍ലാന്‍ ചുവപ്പുകാര്‍ഡുമായി കളംവിട്ടു. ഫോര്‍ലാന്റെ പുറത്താകല്‍ മുംബൈയ്ക്കു കനത്ത ആഘാതമായി. മുംബൈയ്ക്കു വേണ്ടി ലിയോ കോസ്റ്റയും ജെര്‍സണ്‍ വിയേറയും ഗോള്‍ നേടിയപ്പോള്‍ കൊല്‍ക്കത്തയ്ക്കുവേണ്ടി ഹ്യൂമും റാലറ്റും ഗോള്‍ നേടി.

Latest