National
പഞ്ചാബിൽ കൗണ്ടര്‍ ഇന്റലിജന്‍സ് ഇന്‍സ്‌പെക്ടര്‍ 3 കിലോ ഹെറോയിനും പിസ്റ്റളുകളുമായി അറസ്റ്റില്‍
സിവില്‍ വേഷത്തില്‍ തന്റേ സ്വകാര്യ ഐ20 കാറില്‍ സഞ്ചരിക്കുമ്പോഴാണ് പോലീസ് ഇയാളെ പിടികൂടിയത്..
ചണ്ഡീഗഢ് | പഞ്ചാബിലെ ഫിറോസ്പൂരില്‍ കൗണ്ടര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇന്‍ചാര്‍ജ്ജായ ഇന്‍സ്‌പെക്ടര്‍ ബല്‍ദേവ് സിംഗിനെ മയക്കുമരുന്നുമായി പഞ്ചാബ് പോലീസ പിടികൂടി. 3.35 കിലോ ഹെറോയിനും ആറു പിസ്റ്റളുകളും ആറു മൊബൈല്‍ ഫോണുകളും ഇയാളിൽ നിന്ന് പിടിച്ചെടുത്തു.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫിറോസ്പൂര്‍-മോഗ റോഡിലെ ഫിറോസ്ഷാ ടോള്‍ പ്ലാസക്ക് സമീപം നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇയാള്‍ പിടിയിലായത്. സിവില്‍ വേഷത്തില്‍ തന്റെ സ്വകാര്യ ഐ20 കാറില്‍ സഞ്ചരിക്കുമ്പോഴാണ് പോലീസ് ഇയാളെ തടഞ്ഞുനിര്‍ത്തിയത്.
പിടിച്ചെടുത്ത ഹെറോയിന്റെ ഉറവിടം എവിടെയാണെന്നും ഇത് എവിടേക്കാണ് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടതെന്നും സംഭവത്തിന് പിന്നില്‍ മറ്റാരുടെയെങ്കിലും സഹായമുണ്ടോ എന്നതിനെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് തടയാന്‍ ചുമതലപ്പെട്ട യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ തന്നെ ഇത്തരം നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടത് ഡിപ്പാര്‍ട്ട്‌മെന്റിന് വലിയ നാണക്കേടായിട്ടുണ്ട്.
Content Highlights: Punjab counter intelligence inspector arrested with heroin. Police recovered weapons and mobile phones. Detailed investigation has been launched.




