Connect with us

Gulf

ആഗോള ഗ്രാമത്തില്‍ വന്‍തിരക്ക്‌

Published

|

Last Updated

ദുബൈ ആഗോളഗ്രാമത്തിലെ ദേശീയദിനാഘോഷ വേളയിലെ തിരക്ക്

ദുബൈ: യു എ ഇ ദേശീയദിനാഘോഷ വേളയില്‍ ആഗോളഗ്രാമത്തില്‍ എത്തിയത് അഞ്ചു ലക്ഷത്തിലേറെ സന്ദര്‍ശകര്‍. കുട്ടികള്‍ക്കായി പ്രത്യേക പരിപാടികള്‍ ഒരുക്കിയിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള ഗായകരും മറ്റു കലാകാരന്മാരും എത്തി. യു എ ഇയുടെ പൈതൃക കലാപരിപാടികളും ഉണ്ടായിരുന്നു. സീസണ്‍ തുടങ്ങിയതോടെ ഇന്ത്യക്കാര്‍ ഉള്‍പെടെയുള്ള സന്ദര്‍ശകര്‍ പ്രവഹിക്കുകയാണ്.

ഉല്ലാസത്തിനുള്ള കൂടുതല്‍ മേഖലകളും റൈഡുകളും ഗ്ലോബല്‍ വില്ലേജില്‍ ഒരുക്കിയിട്ടുണ്ടെന്ന് സി ഇ ഒ അഹ്മദ് ഹുസൈന്‍ ബിന്‍ ഈസ പറഞ്ഞു. 75 രാജ്യങ്ങള്‍ പങ്കെടുക്കുന്ന മേളയില്‍ കൗതുകങ്ങളുടെ കലവറയായി 30 പവലിയനുകളാണുണ്ടാകുക. ഇന്ത്യയുള്‍പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് വിവിധ ദിവസങ്ങളില്‍ പ്രമുഖ കലാകാരന്മാരെത്തും. 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ വൈകിട്ടു നാലുമുതല്‍ രാത്രി 12 വരെയാണു പ്രവേശനം. വ്യാഴം, വെള്ളി ദിവസങ്ങളിലും പൊതു അവധികളിലും നാലുമുതല്‍ ഒന്നുവരെയും. തിങ്കളാഴ്ചകളില്‍ കുടുംബങ്ങള്‍ക്കും വനിതകള്‍ക്കും മാത്രമാണ് പ്രവേശനം. 15 ദിര്‍ഹമാണ് പ്രവേശന നിരക്ക്.

---- facebook comment plugin here -----

Latest