ഒരു മാസത്തിനുള്ളില്‍ പലര്‍ക്കും വാട്‌സ്ആപ്പ് ഉപേക്ഷിക്കേണ്ടിവരും

Posted on: December 3, 2016 4:40 pm | Last updated: December 3, 2016 at 4:40 pm

whatsappന്യൂയോര്‍ക്ക്: 2017ഓടെ പലര്‍ക്കും വാട്‌സ് ആപ്പിനോട് വിട ചൊല്ലേണ്ടിവരും. ലക്ഷക്കണക്കിന് സ്മാര്‍ട്ട് ഫോണുകള്‍ക്കുള്ള സപ്പോര്‍ട്ട് വാട്‌സ് ആപ്പ് അവസാനിപ്പിക്കുകയാണ്. സ്മാര്‍ട്ട് ഫോണില്‍ പഴയ സോഫ്റ്റ്‌വെയര്‍ വെര്‍ഷനുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി വാട്‌സ് ആപ്പ് ഒരു ഗൃഹാതുര സ്മരണയായി മാറും.

ഐഫോണ്‍ 3ജിഎസ് ഉള്‍പ്പെടെ ഫോണുകള്‍ക്കുള്ള സപ്പോര്‍ട്ടാണ് വാട്‌സ് ആപ്പ് അവസാനിപ്പിക്കുന്നത്. ആന്‍ഡ്രോയിഡ് 2.1, 2.2 വെര്‍ഷനുകളില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലും വിന്‍ഡോസ് 7നില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകളിലും 2017 മുതല്‍ വാട്‌സ് ആപ്പ് സേവനം ലഭിക്കില്ല. ഒന്ന് മുതല്‍ നാല് വരെ തലമുറ ഐപാഡുകള്‍ക്കും വാട്‌സ് ആപ്പ് അന്യമാകും.

അതേസമയം ബ്ലാക്‌ബെറി, ബ്ലാക് ബെറി 10, നോക്കിയ എസ് 40, നോട്ടിയ സിംപിയന്‍ എസ് 60 ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ക്ക് ജൂണ്‍ 30 വരെ സേവനം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. നൂറ് കോടിയിലധികം പേര്‍ ഇപ്പോള്‍ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ നല്ലൊരു ശതമാനവും പഴയ സ്മാര്‍ട്ട് ഫോണുകളിലാണ് വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത്.