മോശം പെരുമാറ്റം: സഞ്ജു വി സാംസണിനെതിരെ അന്വേഷണം

Posted on: December 1, 2016 1:11 pm | Last updated: December 1, 2016 at 4:40 pm

Sanju Samsonമുംബൈ: രഞ്ജി ട്രോഫി മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയെന്ന ആരോപണത്തില്‍ ക്രിക്കറ്റ് താരം സഞ്ജു വി. സാംസണിനെതിരെ അന്വേഷണം. കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയോഗിച്ച നാലംഗ സമിതി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും നടപടി. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ സഞ്ജുവിനെതിരെ അച്ചടക്ക നടപടി ഉണ്ടായേക്കും.

രഞ്ജി ട്രോഫി മല്‍സരത്തിനിടെ അനുവാദമില്ലാതെ വിട്ടുനിന്നെന്ന ആരോപണമാണ് സഞ്ജുവിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ബാറ്റിംഗ് കഴിഞ്ഞ് തിരിച്ചെത്തിയ സഞ്ജു ഡ്രെസിംഗ് റൂമില്‍ അപമര്യാദയായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. ഇതേതുടര്‍ന്ന് ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

കെസിഎ ഇന്ന് സഞ്ജുവിന് കാരണംകാമിക്കല്‍ നോട്ടീസ് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.