Gulf
നഗരസഭ ഗാഫ് സംരക്ഷണ നടപടികളിലേക്ക്


ഗാഫ് മരത്തിന്റെ കണക്കെടുപ്പ് ദുബൈ
നഗരസഭ പ്രദര്‍ശനത്തിന് വെച്ചപ്പോള്‍
ദുബൈ: ഗാഫ് മരങ്ങള്‍ സംരക്ഷിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്ന് ദുബൈ നഗരസഭ. ഗതാഗതത്തില്‍ വിവിധ പ്രായത്തിലുള്ള മരങ്ങളുടെ കൃത്യമായ കണക്കെടുത്തു നമ്പറിടുകയും ചെയ്യുന്നു. പദ്ധതിയുടെ ഭാഗമായി നഗരമേഖലയില്‍ 10,000 മരങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 5,972 മരങ്ങള്‍ പൂര്‍ണ വളര്‍ച്ചയെത്തിയവയാണ്.
ഉള്‍പ്രദേശങ്ങളിലെ ഗാഫ് മരങ്ങളുടെ കണക്കെടുക്കാനുള്ള നടപടികള്‍ക്ക് അടുത്തവര്‍ഷം ആദ്യപാദത്തില്‍ തുടക്കമാകും. ഗാഫ് മരങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ 2014ലാണ് ഊര്‍ജിതമാക്കിയത്. വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാറ്റേണ്ടിവരുന്ന മരങ്ങള്‍ മുറിച്ചുനീക്കാതെ സുരക്ഷിത മേഖലയില്‍ പറിച്ചു നടും.
നാദ് അല്‍ ഷിബയില്‍ 3,200 മരങ്ങളുള്ളതായി കണ്ടെത്തിയെന്നും പബ്ലിക് പാര്‍ക്‌സ് ആന്‍ഡ് ഹോര്‍ട്ടികള്‍ചര്‍ വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ അവദി പറഞ്ഞു. സബീല്‍ 1,331, സത്‌വ 626, അല്‍ഖൂസ്, സുഫൂഹ് 386 എന്നിങ്ങനെയുമാണ് മരങ്ങളുടെ കണക്ക്.