ബ്രസീലിയന്‍ ഫുട്‌ബോള്‍ താരങ്ങളുമായി പുറപ്പെട്ട വിമാനം തകര്‍ന്നുവീണു

Posted on: November 29, 2016 11:46 am | Last updated: November 29, 2016 at 4:18 pm
brazil-flight-team
വിമാനത്തിൽ കയറിയതിന് ശേഷം താരങ്ങൾ എടുത്ത ചിത്രം

ബൊഗോട്ട: ബ്രസീലിലെ ഫുട്‌ബോള്‍ താരങ്ങളടക്കം 81 പേരുമായി പുറപ്പെട്ട വിമാനം തകര്‍ന്നുവീണു. കൊളംബിയന്‍ നഗരമായ മെഡല്ലിനിലാണ് തിങ്കളാഴ്ച രാത്രി വിമാനം തകര്‍ന്നുവീണത്. ബൊളീവിയയിൽ നിന്ന് പുറപ്പെട്ടതായിരുന്നു വിമാനം. ആളപായം സംബന്ധിച്ചോ മറ്റോ ഉള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പത്ത് പേർക്ക് പരുക്കേറ്റതായും ഇവരെ ആശുപത്രിയിലേക്ക് മാറ്റിയതായുമാണ് പ്രാഥമിക വിവരം.

ബ്രസീലിന്റെ ചെച്കോയിൻസ് റിയല്‍ ഫുട്‌ബോള്‍ ടിം അംഗങ്ങളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മെഡല്ലിനില്‍ കോപ്പസുഡ അമേരിക്ക ഫുട്‌ബോള്‍ ഫൈനലില്‍ പങ്കെടുക്കാനായി പുറപ്പെട്ടതായിരുന്നു ടീം. മെഡല്ലിന്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനിരിക്കെയാണ് ദുരന്തം. ഇന്ധനം തീർന്നതാണ് അപകട കാരണമെന്ന് കരുതുന്നു.

brazil-accident

രക്ഷാപ്രവര്‍ത്തനത്തിനായി കൊളംബിയന്‍ സര്‍ക്കാര്‍ രണ്ട് ഹെലികോപ്ടറുകള്‍ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. പ്രാദേശിക സമയം രാത്രി പത്തേകാലോടെയാണ് അപകടമുണ്ടായത്.