നോട്ട് അസാധുവാക്കല്‍: ഹര്‍ജികള്‍ സ്‌റ്റേചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു

Posted on: November 23, 2016 3:04 pm | Last updated: November 23, 2016 at 5:20 pm

supreme-courtന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെതിരെ കീഴ്‌ക്കോടതിയിലുള്ള ഹര്‍ജികള്‍ ഹൈക്കോടതിയിലേക്കോ സുപ്രീംകോടതിയിലേക്കോ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി.

നോട്ട് അസാധുവാക്കിയത് ചോദ്യംചെയ്തത് അതത് ഹൈക്കോടതികളില്‍ നല്‍കിയിരിക്കുന്ന ഹരജിയുമായി സഹകരണ ബാങ്കുകള്‍ക്ക് മുന്നോട്ടുപോകാമെന്നും സുപ്രീംകോടതി പറഞ്ഞു.

അതേസമയം കേസുകള്‍ സുപ്രീംകോടതിയിലേക്കോ ഏതെങ്കിലുമൊരു ഹൈക്കോടതിയിലേക്കോ മാറ്റണമെന്ന കേന്ദ്രസര്‍ക്കാറിന്റെ ആവശ്യം ഡിസംബര്‍ രണ്ടിന് സുപ്രീംകോടതി പരിഗണിക്കും. നോട്ട് പിന്‍വലിച്ചതിനെതിരെ ഹരജി നല്‍കിയവര്‍ക്ക് ഇതുസംബന്ധിച്ച നോട്ടീസ് അയക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് നേരത്തെയും കേന്ദ്രസര്‍ക്കാറിനെതിരെ സുപ്രീംകോടതി രംഗത്തുവന്നിരുന്നു. ജനങ്ങള്‍ കടുത്ത ദുരിതത്തിലാണെന്നും. ഈ സ്ഥിതി തുടര്‍ന്നാല്‍ രാജ്യത്ത് കലാപമുണ്ടാകുമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.