Connect with us

National

ഡിജിറ്റല്‍ വാലറ്റുകളില്‍ നിക്ഷേപിക്കാവുന്ന പണത്തിന്റെ പരിധി ഇരട്ടിയാക്കി

Published

|

Last Updated

ന്യൂഡല്‍ഹി: ആയിരം, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെ ജനകീയമായ ഡിജിറ്റല്‍ വാലറ്റുകളില്‍ നിക്ഷേപിക്കാവുന്ന പണത്തിന്റെ പരിധി റിസര്‍വ് ബാങ്ക് ഇരട്ടിയാക്കി. പേ ടിഎം, എസ്ബിഐ ബഢി തുടങ്ങിയ വാലറ്റുകളില്‍ ഇനി 20000 രൂപ വരെ പ്രീപെയ്ഡായി നിക്ഷേപിക്കാം. ഡിസംബര്‍ 30 വരെയാണ് ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്.

നോട്ട് റദ്ദാക്കിയതിന് പിന്നാലെ ഡിജിറ്റല്‍ വാലറ്റ് വഴിയുള്ള ഷോപ്പിംഗ് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. പേടിഎം പോലുള്ള ഡിജിറ്റല്‍ വാലറ്റ് ആപ്പുകള്‍ ലക്ഷക്കണക്കിന് പേരാണ് ഇതിന് ശേഷം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാന്‍ തുടങ്ങിയത്. മൊബൈല്‍, ഡി ടി എച്ച് റീചാര്‍ജ് ഉള്‍പ്പെടെ സേവനങ്ങള്‍ക്ക് പലരും ഇപ്പോള്‍ ഡിജിറ്റല്‍ വാലറ്റുകളാണ് ഉപയോഗപ്പെടുത്തുന്നത്.

പേ ടിഎം, മൊബി ക്വിക്ക്, ഓക്‌സിജന്‍, എസ്ബിഐ ബഡി, ഐസിഐസിഐ പോക്കറ്റ്‌സ് തുടങ്ങിയവയാണ് ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഡിജിറ്റല്‍ വാലറ്റുകള്‍.